Your personal Tumblr journey starts here
മാധ്യമ സ്വാതന്ത്ര്യം വിലയ്ക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇത് ഫാസിസമാണ്. മോദി സ്തുതിപാഠകരല്ലാത്ത മാധ്യമങ്ങൾക്ക് നേരെ ഹീനമായ കടന്നാക്രമണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ശക്തമായ പ്രതിഷേധം. രേഖപ്പെടുത്തുന്നു. ഒരു ഫാസിസ്റ്റ് ഭരണകൂടം ഒരു മാധ്യമ സ്ഥാപനത്തെ എത്രമാത്രം ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് മീഡിയ വണ്ണിന് നേരിടേണ്ടി വന്ന വിലക്ക്. സമൂഹത്തിന്റെ ഭാഗമായ എന്തിനെയും സ്വാതന്ത്രമായി സമീപിച്ചു കൊണ്ട് വാർത്തകൾ നൽകാനും വേണ്ടി വന്നാൽ വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ് മാധ്യമങ്ങൾക്കുള്ളത്.ഭരണകൂട ഒത്താശയിൽ രാജ്യത്തു നടന്നു കൊണ്ടിരിക്കുന്ന ജനവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ സംഭവങ്ങൾ പെരുകുമ്പോൾ അതെല്ലാം ജനങ്ങളിലേക്ക് എത്തിക്കേണ്ട മാധ്യമങ്ങളുടെ വാ മൂടി കെട്ടുന്ന ഈ കെട്ട കാലത്ത് മാധ്യമ സ്ഥാപനങ്ങളോടൊപ്പം നിൽക്കേണ്ടത് ജനാധിപത്യ ഇന്ത്യയുടെ ബാധ്യതയാണ്. മീഡിയ വണ്ണിന് ഐക്യദാർഢ്യം. #support_mediaone #mediaone @mediaonetv.in https://www.instagram.com/p/CZZZxDmvYFq/?utm_medium=tumblr